റോഡിനു കുറുകെ മോട്ടോര്‍ സൈക്കിള്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി;യാത്രക്കാരെ വലിച്ചിറക്കി ആക്രമിച്ചു, ഏഴുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: റോഡിനു കുറുകെ മോട്ടോര്‍ സൈക്കിള്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ആക്രമിച്ചതായി പരാതി. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്, ബല്ല ബീച്ച്, ബത്തേരിക്കാല്‍ ഹൗസിലെ എസ് സൗരവ്, മുഹമ്മദ് അജാസ്, മുഹമ്മദ് നുസൈര്‍, നസീര്‍ അഹമ്മദ്, നവനീത് എന്നിവരാണ് അക്രമത്തിനു ഇരയായത്. സൗരവിന്റെ പരാതിയില്‍ നിതീഷ് കുമാര്‍, സച്ചു, റിച്ചു, പ്രഭിഷേക്, വിജേഷ്, ചാച്ചു, കണ്ടാല്‍ അറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ(ശനി) പുലര്‍ച്ചെ രണ്ടുമണിയോടെ കാഞ്ഞങ്ങാട്, കല്ലൂരാവിയിലാണ് കേസിനാസ്പദമായ സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്നു സൗരവും സുഹൃത്തുക്കളും. കല്ലൂരാവിയില്‍ എത്തിയപ്പോള്‍ മോട്ടോര്‍ സൈക്കിള്‍ റോഡിനു കുറുകെയിട്ട് തടഞ്ഞു നിര്‍ത്തി യാത്രക്കാരെ കാറിനു പുറത്തേയ്ക്ക് വലിച്ചിറക്കി മരവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page