ശാസ്ത്ര സാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ മേഖലാ ശാസ്ത്ര സാംസ്കാരികോത്സവം നടത്തി

നീലേശ്വരം: ശാസ്ത്ര സാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ മേഖലാ ശാസ്ത്ര സാംസ്കാരികോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎം മീനാകുമാരി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ടി.വി. ശ്രീധരൻ അധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ടി ഓമന,
കേന്ദ്ര നിർവാഹ സമിതി അംഗം ഡോ. എം വി ഗംഗാധരൻ, കെ. സുനിൽകുമാർ, കെ വി ദാമോദരൻ, എം കെ വിജയകുമാർ, എൻ എസ് എസ് കോഡിനേറ്റർ സ്മിത വെങ്ങലാട്ട് പ്രസംഗിച്ചു.പാട്ടത്തിൽ രാമചന്ദ്രൻ,സുകുമാരൻ ഈയ്യക്കാട് ,ഷീബ വലിയ പൊയിൽ,എൻ വി ഭാസ്കരൻ ഒ പി ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കൂട്ടപ്പാട്ടും ഉണ്ടായിരുന്നു.ഉദ്ഘാടനത്തിന് ശേഷം പിലിക്കോട് സി കെ എൻ എസ് എച്ച് എസ് എസ് എൻഎസ്എസ് വിദ്യാർത്ഥികൾ പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ 430 വീടുകളിൽ ശുചിത്വ സർവേ നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page