കുറ്റിക്കോൽ: കുറ്റിക്കോൽ ടൗണിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് പണിയണമെന്നു
കുറ്റിക്കോൽ മർച്ചൻസ് യൂത്ത് വിങ്ങ് പൊതുയോഗം ആവശ്യപ്പെട്ടു. ടൗണിലെ തെരുവ് നായ ശല്യം ഒഴിവാക്കണമെന്നു യോഗം പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
യൂത്ത് വിങ്ങ് യൂണിറ്റ് വൈസ് പ്രസിഡൻറ് അനിൽകുമാർ വി.സി അധ്യക്ഷത വഹിച്ചു.യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് നവാസ് ഇകെ, ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ വി ദാമോദരൻ , യൂത്ത് വിങ്ങ് യൂണിറ്റ് ജനറൽ സെക്രട്ടറി അനീസ് അത്തിയടുക്കം, ട്രഷറർ ഹരീഷ് പള്ളത്തിങ്കാൽ റിപ്പോർട്ടുകളും കണക്കും അവതരിപ്പിച്ചു, ഏകോപന സമിതി യൂണിറ്റ് ട്രഷറർ പി വേണുഗോപാലൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ തമ്പാൻ നായർ, വിനോദ് കുമാർ ,
വനിതാ വിങ്ങ് ജില്ലാ വൈസ് പ്രസിഡണ്ട് കെ കാർത്യാനി ,വനിതാ വിങ്ങ് യൂണിറ്റ് പ്രസിഡണ്ട് സതി രത്നാകരൻ ,യൂത്ത് വിങ്ങ് ജില്ലാ വൈസ് പ്രസിഡണ്ട് പി അനൂപ് കുമാർ ,യൂത്ത് വിംഗ് യൂണിറ്റ് കോഡിനേറ്റർ മണികണ്ഠൻ ബേത്തൂർപാറ ,യൂണിറ്റ് ട്രഷറർ ഹരീഷ് എൻ പ്രസംഗിച്ചു.
ഭാരവാഹികൾ:
അനിൽകുമാർ വി സി( പ്രസി),
മജീദ് എൻ.എം ,
സജിൽ കുമാർ ടി (വൈ. പ്രസി)
അനീസ് അത്തിയടുക്കം (ജന.സെക്ര) ,
മുഹമ്മദ് ഉസ്മാൻ കെ എ( സെക്ര) ,
ജയൻ പി (സെക്ര),
ഹരീഷ് എൻ (ട്രഷ).







