വിവാഹം കഴിക്കാന്‍ യുവതിയുടെ സമ്മര്‍ദ്ദവും ബ്ലാക്ക്‌മെയിലിങും; എസ്‌ഐ യുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

ലക്‌നൗ: പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബല്ലിയ സന്ത് കബീര്‍ നഗര്‍ സ്വദേശി സന്ദീപ് കുമാര്‍ (28) ആണ് മരിച്ചത്. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഒരു യുവതി ഇയാളെ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നെന്നും പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു. ബല്ലിയയിലെ ചിത്ബരഗാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു.സന്ദീപ്. 11 മാസമായി ഇവിടെ എസ്‌ഐ ആയി ജോലി ചെയ്തുവരികയാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സന്ദീപിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തിയത്. ബൈക്ക് റെയില്‍വേ ട്രാക്കിന് സമീപം നിര്‍ത്തിയിട്ട നിലയിലായിരുന്നു. ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് സന്ദീപ് കുമാറാണെന്ന് തിരിച്ചറിഞ്ഞത്.
സിക്കന്ദര്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു യുവതിയുമായി സന്ദീപ് പ്രണയത്തിലായിരുന്നു. തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് യുവതി സന്ദീപിനുമേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. ബ്ലാക്ക്മെയില്‍ ചെയ്തിരുന്നതായും ആരോപണമുണ്ട്. രണ്ടു വര്‍ഷം മുമ്പ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇതേ യുവതി പീഡന പരാതി നല്‍കിയിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര പുഞ്ചക്കൊടി വലിയ വീട് തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം 2027 ഏപ്രില്‍ 22 മുതല്‍ 25വരെ; ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ദേവപ്രശ്ന ചിന്തയും ആഘോഷകമ്മിറ്റി രൂപീകരണവും
Scroll to top

You cannot copy content of this page