കാസര്‍കോട് ഡിസിസി പ്രസിഡണ്ടിനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താന്‍; കിണ്ടിക്കും കോളാമ്പിക്കും മറുപടിയില്ല, അപ്രിയ സത്യങ്ങള്‍ ഇനിയും തുറന്നു പറയുമെന്നു എംപി

തിരുവനന്തപുരം: കാസര്‍കോട് ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസലിനെതിരെ ആഞ്ഞടിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മുഖത്ത് നോക്കിപ്പറയാനുള്ള ആണത്തം കാണിക്കണമെന്നും കിണ്ടിക്കും കോളാമ്പിയുമൊക്കെ മറുപടി അര്‍ഹിക്കുന്നില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. അപ്രിയ സത്യങ്ങള്‍ ഇനിയും തുറന്നു പറയും. കെപിസിസി പ്രസിഡണ്ടാകാനുള്ള ആഗ്രഹമുണ്ട്. ഇക്കാര്യം നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നതാണ്. കെപിസിസി പ്രസിഡണ്ടാകാന്‍ തനിക്കല്ലാതെ പിന്നാര്‍ക്കാണ് യോഗ്യത?-ഉണ്ണിത്താന്‍ ചോദിച്ചു.
ഇന്നലെ ചേര്‍ന്ന കെപിസിസി ഓണ്‍ലൈന്‍ യോഗത്തില്‍ കാസര്‍കോട് ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുന്നതിനിടയിലാണ് ഉണ്ണിത്താന്‍ ആഞ്ഞടിച്ചത്.
നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയന്ത്രിക്കണമെന്നായിരുന്നു ഓണ്‍ലൈന്‍ യോഗത്തില്‍ ഫൈസല്‍ ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ അതിനു വേണ്ടി പരസ്യമായി രംഗത്തിറങ്ങേണ്ടി വരുമെന്നു മുന്നറിയിച്ചിരുന്നു. ഇതാണ് ഉണ്ണിത്താനെ പ്രകോപിതനാക്കിയത്.
ഡിസിസി പ്രസിഡണ്ടും എംപിയും വിപരീത ദിശയിലായതോടെയാണ് കാസര്‍കോട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
14 കാരിയെ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസില്‍ പീഡിപ്പിച്ചു; തിരിച്ചെത്തിയപ്പോള്‍ അടുത്ത ബന്ധുവിന്റെ അതിക്രമത്തിനും ഇരയായി, കാസര്‍കോട് പൊലീസ് രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Scroll to top

You cannot copy content of this page