കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 41 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. ചെറുവത്തൂര്‍, തുരുത്തി, കൈതക്കാട്ടെ പുതിയപുരയില്‍ ഹൗസിലെ പി പി ശശി (46)യെ ആണ് ജില്ലാ നാര്‍ക്കോട്ടിക്ക് സെല്ലിന്റെ കീഴിലുള്ള ഡാന്‍സാഫ് ടീം (മൂന്ന് ) പിടികൂടി ചന്തേര പൊലീസിനു കൈമാറിയത്.
ഇന്നലെ (വെള്ളി) രാത്രി ഏഴേകാല്‍ മണിയോടെ കൈതക്കാട്, കുളങ്ങാട്ട്മല എന്ന സ്ഥലത്തു നിര്‍ത്തിയിട്ട നിലയിലാണ് കാര്‍ കാണപ്പെട്ടത്. ഈ സമയത്ത് ഇതുവഴിയെത്തിയ പൊലീസ് സംഘം കാറിനകത്തു പരിശോധിച്ചപ്പോഴാണ് 500 മില്ലി ലിറ്ററിന്റെ 41 കുപ്പി വിദേശ മദ്യം കണ്ടെത്തിയത്. കാറില്‍ സഞ്ചരിച്ച് മദ്യം വില്‍പ്പന നടത്തിവരികയായിരുന്നു അറസ്റ്റിലായ പ്രതിയെന്നു പൊലീസ് പറഞ്ഞു.







