കാസർകോട്: നവംബർ 20-ന് കാസർകോട് എത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശന് ഉജ്ജ്വല സ്വീകരണം നൽകാൻ യു ഡി എഫ് തയ്യാറെടുപ്പാരംഭിച്ചു. സ്വീകരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയവുമാക്കാൻ യു.ഡി.എഫ് മണ്ഡലം നേതൃയോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനത്തെ , ജില്ലയുടെ വികസന ആവശ്യങ്ങളും ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള അവസരമാക്കി മാറ്റാൻ യോഗം തീരുമാനിച്ചു.
ജില്ല നേരിടുന്ന വികസന പിന്നാക്കാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ഗതാഗതക്കുരുക്ക്, റോഡുകളുടെ ശോച്യാവസ്ഥ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പരിമിതികൾ, കുടിവെള്ള പ്രശ്നങ്ങൾ, തൊഴിൽ അവസരങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ജില്ലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ പ്രത്യേക പദ്ധതികളും കൂടുതൽ സർക്കാർ നിക്ഷേപവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഉന്നയിക്കും.
മുഖ്യമന്ത്രിക്ക് നൽകുന്ന സ്വീകരണ പരിപാടിയിൽ യു.ഡി.എഫിന്റെ വിവിധ ഘടകകക്ഷികളുടെ നേതാക്കളും ജനപ്രതിനിധികളും പോഷക സംഘടനാ ഭാരവാഹികളും പ്രവർത്തകരും പൊതുജനങ്ങളും സജീവമായി പങ്കാളികളാകണമെന്ന് യോഗം ആഹ്വാനം ചെയ്തു. സ്വീകരണത്തിന്റെ വിജയത്തിനായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരണ-സംഘാടക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം ചെയർമാൻ മാഹിൻ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു.
കൺവീനർ കെ.ഖാലിദ് സ്വാഗതം പറഞ്ഞു.
സി .ടി അഹമ്മദലി,
ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ , എൻ. എ. നെല്ലിക്കുന്ന്, പി. കെ ഫൈസൽ, അഡ്വ ഗോവിന്ദൻ നായർ, കെ.വാരിജാക്ഷൻ,
എ എം. കടവത്ത്,നാസർ ചായിൻ്റടി, ജെ റ്റോ ജേസഫ്, ആർ.ഗംഗാധൻ, എം.രാജീവൻ നമ്പ്യാർ,അർജുൻ തായലങ്ങാടി ,ഗോപകുമാർ , കെ.എം. ബഷീർ, അൻവർ ചേരങ്കൈ, ഹനീഫ ചേരങ്കൈ, വട്ടക്കാട് മഹമ്മൂദ്, അൻവർ ഓസോൺ, എം.നാരായണൻ ബദിയടുക്ക, ശ്യാമപ്രസാദ് മാന്യ ,ഇ.ആർ. മുഹമ്മദ് കുഞ്ഞി, പുരുഷേത്തമൻ കാടകം, പി.കെ. ഷെട്ടി സംബന്ധിച്ചു







