നീലേശ്വരത്ത് രണ്ട് ട്രെയിനുകള്‍ക്കു സ്റ്റോപ്പ്; അവകാശവാദവുമായി എം പി; തെളിവുകളുമായി ബി ജെ പി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി

നീലേശ്വരം: നീലേശ്വരത്ത് രണ്ടു ട്രയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിച്ചതിനു പിന്നാലെ അവകാശവാദവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി രംഗത്തെത്തി.

തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴു റെയില്‍വേ സ്റ്റേഷനുകളില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കണമെന്നു 2006 മാര്‍ച്ച് ഒന്നിനു റെയില്‍വെ ബോഡ് ചെയര്‍മാനോടും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറോടും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹം വെളിപ്പെടുത്തി. പുതുതായി സ്റ്റോപ്പ് അനുവദിച്ചുകൊണ്ടു റയില്‍വെ പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പും ഇതോടൊപ്പം അദ്ദേഹം പങ്കുവച്ചു.

എന്നാല്‍ നീലേശ്വരത്ത് മംഗ്‌ളൂരു- ചെന്നൈ എക്‌സ്പ്രസിനും പൂനെ- എറണാകുളം പൂര്‍ണ്ണ എക്‌സ്പ്രസിനും സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര റെയില്‍വെ മന്ത്രിക്കും കേരളത്തിലെ ബി ജെ പി നേതാവും രാജ്യസഭാംഗവുമായ സി സദാനന്ദന്‍ മാസ്റ്റര്‍ക്കും 2026 സെപ്റ്റംബര്‍ 10നും 24നും ബി ജെ പി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി നിവേദനം നല്‍കിയിരുന്നു. നീലേശ്വരത്തെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണിതെന്നും ദീര്‍ഘദൂര യാത്രക്കാര്‍ക്കു ഇത് വലിയ സഹായമാവുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അശ്വിനിയുടെ നിവേദനം. നിവേദനത്തിന്റെ പകര്‍പ്പ് കണ്ണൂര്‍ സ്വദേശിയായ സി സദാനന്ദന്‍ മാസ്റ്റര്‍ക്കും അയച്ചുകൊടുത്തു. അതുമായി സദാനന്ദന്‍ മാസ്റ്റര്‍ എം പി കേന്ദ്രമന്ത്രിയുമായും റയില്‍വേ അധികൃതരുമായും തുടര്‍ച്ചയായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി നീലേശ്വരം സ്റ്റേഷനില്‍ ഈ ട്രയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടോ എന്നു പരിശോധിക്കാന്‍ കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് റെയില്‍വേയോട് നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അനുകൂല നടപടി ഉണ്ടാവുമെന്നു ഒക്ടോബര്‍ 28നു കേന്ദ്ര റയില്‍വേ മന്ത്രി സദാനന്ദന്‍ മാസ്റ്റര്‍ എം പി യെ അറിയിക്കുകയും ചെയ്തിരുന്നു.

ഈ മറുപടി ബി ജെ പി നേതാവുകൂടിയായ സി സദാനന്ദന്‍ മാസ്റ്റര്‍ എം പി ബി ജെ പി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനിക്കു അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ ഈ ട്രയിനുകള്‍ക്കു നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് റയില്‍വേ ഉത്തരവ് പുറപ്പെടുവിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
40 ലക്ഷം രൂപ കൊണ്ടു കുമ്പള പഞ്ചായത്തുണ്ടാക്കിയ വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാനത്തിനു ശേഷം അടച്ചിട്ടിട്ടു മൂന്നു മാസം; മന്ത്രിയുടെ താക്കീതു അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരായ ഭരണക്കാര്‍ അവഗണിച്ച സാഹചര്യത്തില്‍ മന്ത്രി രാജിവച്ചു മാതൃക കാട്ടണമെന്നു നാട്ടുകാര്‍
Scroll to top

You cannot copy content of this page