കാസര്‍കോട്: പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന കെടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം നവംബര്‍ 13 മുതല്‍ 23 വരെ ഉദുമ ബേവൂരിയില്‍ നടക്കും. നാടകോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് അഞ്ചുമണിക്ക് കലാ സാംസ്‌കാരിക പരിപാടികളുണ്ടാവും.
17ന് വൈകിട്ട് നാടകജ്യോതി പ്രയാണവും നാടകോത്സവം ഉദ്ഘാടനവും നടക്കും. തുടര്‍ന്ന് തിരുവനന്തപുരം സൗപര്‍ണികയുടെ പടയോട്ടം നാടകം അരങ്ങേറും. 18ന് 7.30ന് തിരുവനന്തപുരം ശ്രീനന്ദനയുടെ ഇരുവര്‍ നാടകം. 19ന് ഇതേ സമയത്ത് കോഴിക്കോട് രംഗഭാഷയുടെ ഒരുക്കം നാടകം. 20ന് ചങ്ങനാശ്ശേരി അണിയറയുടെ തിരനാടകം. 21ന് പത്തനാപുരം ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യയുടെ നാടകം കൂട്ട്. 22ന് തിരുവനന്തപുരം ശ്രീനന്ദനയുടെ ഈശ്വരന്റെ തിരക്കഥ നാടകം. 23ന് സമാപന സമ്മേളനം പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന അമേച്വര്‍ നാടക മത്സരത്തില്‍ പട്ടേലരും കള്ളന്മാരും നാടകം അരങ്ങേറും. നാടന്‍ പാട്ടുമുണ്ടാവും, എല്ലാ ദിവസവും കലാ സാംസ്‌കാരിക പരിപാടികളുമുണ്ടാവുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.







