അധികാരിവര്‍ഗം ഇതെങ്ങനെ സഹിക്കും?: ലോക പ്രശസ്ത ശില്‍പ്പി കാനായിക്കു ജന്മനാട്ടില്‍ അവഹേളനം

കാസര്‍കോട്: ലോക പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമനെ ജന്മനാട് അവഹേളിച്ചു.

18 വര്‍ഷത്തെ തപസ്യയിലൂടെ അധികാരി വര്‍ഗത്തിന്റെ എക്കാലത്തെയും ഗര്‍വിനു നേരെ നിസ്സഹായത അനുഭവിക്കുന്ന സാധാരണ മനുഷ്യന്‍ ദൃഷ്ടി പതിപ്പിക്കുന്നതിന്റെ ജീവല്‍ ശില്‍പ്പം കാസര്‍കോടു ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ അദ്ദേഹം തീര്‍ത്തിരുന്നു. 2006ല്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റായിരുന്ന സി പി എമ്മിലെ എം വി ബാലകൃഷ്ണന്റെ ആഗ്രഹമനുസരിച്ചായിരുന്നു ഇത്. 2026 നവംബര്‍ 13നു നിസ്സഹായരായ സാധാരണക്കാരന്റെ എന്നത്തേയും അടയാളമായേക്കാവുന്ന ഈ ശില്‍പ്പം സംസ്ഥാന നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് അനാഛാദനം ചെയ്യുമെന്നു മാസങ്ങള്‍ക്കു മുമ്പെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രി അദ്ദേഹം ഈ പരിപാടി മാത്രമല്ല, കാസര്‍കോടു ജില്ലയിലെ മുഴുവന്‍ പരിപാടികളും റദ്ദാക്കി.

അതേസമയം തിരുവനന്തപുരത്തു നിന്നും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള ശില്‍പ്പികളും കലാകാരന്മാരും സഹൃദയരും രാവിലെ 9.30നു നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിന് അതിനു മുമ്പേ സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു. 9.30 കഴിഞ്ഞതോടെയാണ് സ്പീക്കര്‍ പരിപാടി റദ്ദ് ചെയ്ത വിവരം ഉദ്ഘാടനം കാത്ത് നിന്നവര്‍ അറിഞ്ഞത്. ദൂരസ്ഥലങ്ങളില്‍ നിന്നെത്തിയ കാനായിയുടെ ആരാധകരും കലാകരന്മാരും കാനായി ശില്‍പ്പങ്ങള്‍ ഒരാമുഖവുമില്ലാതെ മനസ്സിലാക്കിയ സാധാരണക്കാരും ഇക്കാര്യം അറിഞ്ഞത്. ദൂരെ നിന്നെത്തിയ കാലാകാരന്മാര്‍ തങ്ങളുടെ പ്രതിഷേധം വിളിച്ചുപറഞ്ഞു. കാസര്‍കോട്ടെ കലാകാരന്മാര്‍ ഒന്നുമറിയാത്തപോലെ അതു കണ്ടു നിന്നു.

ഏറെ നേരത്തിനു ശേഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി അനാഛാദന കര്‍മ്മം നിര്‍വ്വഹിച്ചു.
20 വര്‍ഷം കാത്തിരുന്ന അധികാരികള്‍ ഒരാഴ്ച കൂടി കാത്തിരുന്നെങ്കില്‍ അപ്പോള്‍ കാസര്‍കോട്ടെത്തുന്ന മുഖ്യമന്ത്രിയെക്കൊണ്ട് അനാഛാദന കര്‍മ്മം നിര്‍വ്വഹിപ്പിക്കാമായിരുന്നെന്നു കാനായി സൗമ്യനായി അഭിപ്രായപ്പെട്ടു. ഒരുശുദ്ധ കലാകാരനോടുള്ള അധികാരി വര്‍ഗത്തിന്റെ മനോഭാവം ഈ ശില്‍പ്പവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യന്ത സംഭവങ്ങള്‍ കലാസ്വാകര്‍ അനുസ്മരിക്കുന്നുണ്ടായിരുന്നു.

എന്റോസള്‍ഫാന്റെ പശ്ചാത്തലത്തിലായിരുന്നു ശില്‍പ്പ നിര്‍മ്മാണമെങ്കിലും എന്റോസള്‍ഫാനെക്കാളും മാരകമായ സാധാരണ ജനങ്ങളോടുള്ള അധികാര വര്‍ഗത്തിന്റെ അവഗണനയും അതിനെതിരെ സാധാരണക്കാര്‍ അധികാരികളുടെ സിംഹാസനത്തേക്കു നോക്കി കത്തുന്ന കണ്ണുമായി നില്‍ക്കുന്ന കാഴ്ചയും ജില്ലാ പഞ്ചായത്ത് അധികാരികള്‍ക്കുമാത്രമല്ല, അധികാരി വര്‍ഗത്തിനാകെ എന്നുമൊരു ഭീഷണിയായിരിക്കുമെന്ന് നിസ്സഹായായ സ്ത്രീയുടെ ശില്‍പ്പം ലോകത്തോടു മൗനം കൊണ്ടു വിളിച്ചു പറയുന്നു. 41 അടിയിലധികം ഉയരമുള്ള ഈ നിസ്സഹായ മാതാവിന്റെ ശില്‍പ്പത്തില്‍ തന്റെ ജീവിത സമ്പാദ്യമായ രണ്ടു കുട്ടികള്‍ അള്ളിപ്പിടിച്ചു കിടക്കുന്നുണ്ട്.

ഇതിനടുത്തു തന്നെ സ്വാതന്ത്ര്യം എന്ന ശില്‍പ്പവുമുണ്ട്. അന്തരീക്ഷത്തിലേക്കു ചുരുട്ടിയെറിയുന്ന മുഷ്ടിയും താഴെ തളര്‍ന്നും കാഴ്ചക്കാരുമായി കിടക്കുകയും ഇരിക്കുകയും ചെയ്യുന്ന സമൂഹവും സ്വാതന്ത്ര്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍ കാണികളെ ഓര്‍മ്മിപ്പിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
40 ലക്ഷം രൂപ കൊണ്ടു കുമ്പള പഞ്ചായത്തുണ്ടാക്കിയ വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാനത്തിനു ശേഷം അടച്ചിട്ടിട്ടു മൂന്നു മാസം; മന്ത്രിയുടെ താക്കീതു അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരായ ഭരണക്കാര്‍ അവഗണിച്ച സാഹചര്യത്തില്‍ മന്ത്രി രാജിവച്ചു മാതൃക കാട്ടണമെന്നു നാട്ടുകാര്‍
Scroll to top

You cannot copy content of this page