കുമ്പള: നിയമ നടത്തിപ്പുകാര്‍ക്ക് നിയമം ശൂ…
കുമ്പള ടൗണിലെ കുമ്പള -ബദിയടുക്ക കെഎസ്ടിപി റോഡില്‍ പോലീസ് നോ പാര്‍ക്കിംഗ് ബോര്‍ഡ് വച്ച സ്ഥലത്തു കേരള സര്‍ക്കാരിന്റെ അഡീ. ലാ സെക്രട്ടറി കാര്‍ പാര്‍ക്ക് ചെയ്തു.
വൈകിട്ട് 4 മണിയോടെയാണ് തിരക്കേറിയ സ്ഥലത്തു കാര്‍ നിറുത്തി കാറിലുണ്ടായിരുന്നയാള്‍ പുറത്തുപോയത്. കാറിന്റെ മുന്നിലും പിന്നിലും അഡീഷണല്‍ ലാ സെക്രട്ടറി എന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. ലാസെക്രട്ടറിയുടെ പ്രൈവറ്റ് കാറാണിത്. ഗതാഗത തടസ്സം ഉണ്ടാക്കി കൊണ്ടു പാര്‍ക്കിംഗ് നിരോധിത മേഖലയില്‍ കാര്‍ നിര്‍ത്തിയിട്ടുള്ളതു നിയമ വകുപ്പ് ഉദ്യോഗസ്ഥനാണെന്നു ബോര്‍ഡില്‍ നിന്ന് തിരിച്ചറിഞ്ഞ നാട്ടുകാര്‍ നിയമ വകുപ്പ് മേധാവികള്‍ക്കു നിയമം ബാധകമല്ലേ എന്താരായുന്നു. നിയമത്തിന്റെ അവസ്ഥ കണ്ട ശുദ്ധാത്മാക്കള്‍ നിയമത്തിന്റെ പോക്കു കണ്ട് നിരാശരാകുന്നുണ്ട്.







