കാസർകോട് : അറിവുണ്ടായതുകൊണ്ട് ഒരാൾ നന്നാകണമെന്നില്ലെന്ന് എഴുത്തുകാരൻ ജികെ എടത്തനാട്ടുകര പറഞ്ഞു.കെ ടി മുഹമ്മദിന്റെ ഖുർആനിന്റെ അമാനുഷികതയും വിധിവിശ്വാസവും എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അറിവുണ്ടെന്നു കരുതി അയാളെക്കൊണ്ട് സമൂഹത്തിന് ഉപകാരം ഉണ്ടാകണമെന്നില്ല.വിദ്യ പകർന്നു നൽകുന്ന അധ്യാപകർ വിദ്യാർഥികളെ ചൂഷണ വിധേയമാക്കുന്നത് അധ്യാപകന് അറിവില്ലാത്തത് കൊണ്ടല്ല. മറിച്ച് തിരിച്ചറിവില്ലാത്ത കൊണ്ടാണെന്ന് എടത്തനാട്ടുകര പറഞ്ഞു.
രോഗിയുടെ അവയവങ്ങൾ അപഹരിക്കുന്ന ഡോക്ടർക്ക് അറിവിന്റെ കുറവില്ല.അവിടെയും തിരിച്ചറിവില്ല എന്നതാണ് പ്രശ്നമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.നമുക്ക് ലഭിച്ച അറിവും നാം തേടിക്കൊണ്ടിരിക്കുന്ന ജ്ഞാനവും നമ്മളിൽ തിരച്ചറിവ് ഉണ്ടാക്ക ണമെന്നും അത് മറ്റുള്ളവർക്ക് പകർന്നു നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മാഹിൻ കല്ലട്ര എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ വൈസ് ചെയർമാൻ
കെ. എം ഹനീഫ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി യുടെ സന്ദേശം അബ്ദുൽ ഖാദർ വായിച്ചു .
ബി.എം ഹബീബ് നന്ദി പറഞ്ഞു.







