കാസര്‍കോട്: ദേശീയ-സംസ്ഥാന മിനി പോണി സോഫ്റ്റബോള് ചാമ്പ്യന്‍ഷിപ് ജേതാ ക്കളായ ടീംമഗങ്ങളെ ജില്ലാ സോഫ്റ്റ്ബോള്‍ അസോസിയേഷന് അനുമോദിച്ചു.
സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജില്ലാ ടിമംഗങ്ങളെയും ദേശീയ മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കേരള ടീമംഗം അക്വില റിവാ അന്ഡ്രഡേയെയും , ജില്ലാ ടീം കോച്ചി നെയുമാണ് അനുമോദിച്ചത്.
നഗരസഭാ വൈസ് ചെയര്മാന് കെ.എം.ഹനീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സോഫ്റ്റ്ബോള്‍ അസോ.രക്ഷാധികാരി എം.പി ഷാഫി ഹാജി, വൈ. പ്രസിഡണ്ട് സി.കെ അബ്ദുല്ല ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഷാഫി നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ഹസീന അബൂബക്കര്‍,കൗണ്‍സില്‍ അംഗം കെ.എം ബല്ലാള്‍, ഷാഫി പാറക്കട്ട, സി.എല്‍.ഹമീദ്, ഡോ.സി.ടി മുസ്തഫ, ബഷീര്‍, കെ.കൃപേഷ്, വികില്‍ ദാസ്,സെക്രട്ടറി അശോകന്, ട്രഷറര്‍ കെ.റിജിത് കുമാര്‍ പ്രസംഗിച്ചു.







