മംഗ്‌ളൂരു: ബംഗളൂരു-മംഗളൂരു-ഗോവ (മഡ്ഗാവോണ്‍) വന്ദേഭാരത് എക്‌സ്പ്രസ് സര്‍വ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ നലംബര്‍ 13ന് ഉദ്ഘാടനം ചെയ്യും.
മംഗ്‌ളൂരു റെയില്‍വെസ്റ്റേഷന് നാളെ (വെള്ളി) ഉച്ചക്കാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.ഇതിനു വേണ്ടി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് രാത്രി മംഗ്‌ളൂരുവിലെത്തും. ഉദ്ഘാടനത്തിന് ശേഷം അതേ ട്രെയിന്റെ ആദ്യ സര്‍വ്വീസ് അദ്ദേഹം ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകള്‍ സന്ദര്‍ശിക്കും. റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കുന്നതാണ്. വന്ദേഭാരതിന്റെ ഉദ്ഘാടന സര്‍വ്വീസ് മംഗ്‌ളൂരു മുതല്‍ സുബ്രഹ്‌മണ്യ വരെയാണ് മന്ത്രി അശ്വിനി വൈഷ്ണവ് യാത്ര ചെയ്യുക.
ട്രെയിന്‍ നമ്പര്‍ 26655/26656 എന്നീ ട്രെയിനുകളാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുക. ഈ ട്രെയിനുകളുടെ സ്ഥിരം സര്‍വ്വീസ് നവംബര്‍ 15നാണ് ആരംഭിക്കുക. 16കോച്ചാണ് ട്രെയിനുണ്ടാവുക. ആഴ്ചയില്‍ ആറു ദിവസം സര്‍വ്വീസ് നടത്തും. ഈ ട്രെയിന്‍ ഓടിത്തുടങ്ങുന്നതോടെ മംഗ്‌ളൂരു സെന്‍ട്രല്‍ മഡ്ഗാവേണ്‍ വന്ദേഭാരതിന്റെ പഴയ സര്‍വ്വീസ് നിറുത്തലാക്കും. രാവിലെ 7.35ന് യശ്വന്ത്പൂരില്‍ നിന്ന് യാത്ര പുറപ്പെടുന്ന 26655 ട്രെയിന്‍ 3.05ന് മംഗളൂരുവിലെത്തും. 8.55ന് മഡ്ഗാവണില്‍ എത്തിച്ചേരും. മഡ്ഗാവണില്‍ നിന്ന് രാവിലെ 8.20ന് പുറപ്പെടുന്ന 26655 നമ്പര്‍ ട്രെയിന്‍ 1.50ന് മംഗ്‌ളൂരുവിലെത്തും. രാത്രി 9.15ന് യശ്വന്ത്പൂരില്‍ എത്തിച്ചേരും.
ട്രെയിന് യശ്വന്ത്പൂരിനും മഡ്ഗാവിനുമിടക്ക് 12 സ്റ്റോപ്പുകളാണുള്ളത്. ശ്രവണബലഗോള, ഹാസന്‍, സകലേശ്പുര്‍, സുബ്രഹ്‌മണ്യറോഡ്, കബാക്കപുത്തൂര്‍ എന്നി മലയോരമേഖലകളിലും മംഗ്‌ളൂരു, ഉഡുപ്പി, കുന്താപുര, ബൈന്തൂര്‍, മൂകാംബികറോഡ്, മുരുഡേശ്വര, ഗോകര്‍ണ്ണ റോഡ്, കാര്‍വാര്‍ എന്നീ തീരദേശ മേഖലകളിലുമാണ് ട്രെയിനു സ്‌റ്റോപ്പുള്ളത്.








