7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 80 വയസ്സുകാരനു  വധശിക്ഷ : ഗവർണർ വാറണ്ടിൽ ഒപ്പുവെച്ചു


പി പി ചെറിയാൻ
ടാലഹസ്സി (ഫ്ലോറിഡ): ഫ്ലോറിഡയിൽ 1998-ൽ ഏഴുവസ്സുകാരിയായ അമാൻഡ ബ്രൗൺ  എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി , 80 കാരനായ വില്ലി ക്രെയിൻ ജൂനിയറിന്റെ വധശിക്ഷാ വാറണ്ടിൽ ഗവർണർ റോൺ ഡിസാന്റിസ് ഒപ്പുവെച്ചു. ഡിസംബർ 10-ന് ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ വെച്ച് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്.  

1998 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ അമ്മ കാത്രിൻ ഹാർട്ട്മാനെ പരിചയപ്പെട്ട ക്രെയിൻ, അവരുടെ വീട്ടിലെത്തി രാത്രി ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി അമ്മയെ മയക്കിക്കിടത്തുകയായിരുന്നു. തുടർന്ന് അമാൻഡ ബ്രൗണിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. 
പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.   കുട്ടിയുടെയും അമ്മയുടെയും വസ്ത്രങ്ങളിലും കുളിമുറിയിലും കണ്ടെത്തിയ രക്തക്കറകളും, ക്രെയിനിന്റെ കൈകളിലെ പോറലുകളും നിർണ്ണായക ഫോറൻസിക് തെളിവുകളായി. തുടർന്ന് 1999 നവംബറിൽ കോടതി ക്രെയിന് വധശിക്ഷ വിധിക്കുകയായിരുന്നു. നീണ്ട നിയമപോരാട്ടങ്ങൾക്കും അപ്പീലുകൾക്കും ശേഷമാണ് ഇപ്പോൾ വധശിക്ഷ നടപ്പാക്കാനുള്ള അന്തിമ വാറണ്ട് പുറത്തിറങ്ങിയിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page