കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന പരാതികളില്‍ പൊലീസ് രണ്ടു പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
15 കാരനായ മദ്രസ വിദ്യാര്‍ത്ഥി നല്കിയ പരാതിയില്‍ മദ്രസ അധ്യാപകനായ ഹമീദ് ഫൈസി എന്നയാള്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു മദ്രസയില്‍ അധ്യാപകനാണ് ഇദ്ദേഹം. കേസില്‍ പരാതിക്കാരന്റെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ ആലോചന.
ചീമേനി പൊലീസ് സ്റ്റേഷന് പരിധിയില്‍ അഞ്ചു വയസുകാരി സ്കൂള്‍ വാഹനത്തിലാണ് പീഡനത്തിനു ഇരയായത്. നവംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവം മാതാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.







