മുളിയാര്‍ പഞ്ചായത്ത് വനിതാ അംഗങ്ങളുടെ വീഡിയോയും ഫോട്ടോയും പകര്‍ത്തിയതായി പരാതി; കാനത്തൂര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്ത് വനിതാ അംഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പരാതി. മുളിയാര്‍, മുല്ലച്ചേരിയടുക്കത്തെ ഖദീജത്ത് മിസ്‌രിയ (35)യുടെ പരാതിയില്‍ കാനത്തൂരിലെ മണികണ്ഠന്‍ എന്ന ആള്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.

ഒക്ടോബര്‍ 29ന് ഉച്ചയ്ക്ക് 12 മണിക്കും നവംബര്‍ 9 ന് ഒന്‍പതു മണിക്കും ഇടയിലുള്ള പല സ്ഥലങ്ങളിലായി പഞ്ചായത്ത് ഓഫീസില്‍ എത്തിയ മണികണ്ഠന്‍ പരാതിക്കാരിയുടെയും സഹവനിതാ അംഗങ്ങളുടയും ഫോട്ടോകളും വീഡിയോകളും പകര്‍ത്തി ശല്യം ചെയ്തുവെന്നു കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബൂബക്കര്‍ സിദ്ദീഖ് കൊലക്കേസ് പ്രതിക്കൊപ്പം ഗള്‍ഫില്‍ ജ്വല്ലറി ഉദ്ഘാടനത്തിന് സന്ദീപ് വാര്യറും എകെഎം അഷ്‌റഫും; പിടികിട്ടാപ്പുള്ളിക്കൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത്
Scroll to top

You cannot copy content of this page