സുഹൃത്തിനെ സഹായിക്കാന്‍ പോയ ഉപ്പളയിലെ വ്യാപാരിയെ ബസ് ഡ്രൈവര്‍ കടയില്‍ കയറി മര്‍ദ്ദിച്ചതായി പരാതി; ഷര്‍ട്ടും വലിച്ചു കീറി

കുമ്പള ബസ് ഡ്രൈവറുടെ മര്‍ദ്ദനമേറ്റ് വ്യാപാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉപ്പളയിലെ ബേക്കറി ഉടമ അബ്ദുള്ള (58)യെയാണ് സ്വകാര്യ ബസ് ഡ്രൈവര്‍ തലയില്‍ വെള്ളമൊഴിച്ച ശേഷം മര്‍ദ്ദിക്കുകയും പിന്നീട് ബേക്കറിയില്‍ കയറി മര്‍ദ്ദിക്കുകയും ചെയ്തതെന്നു പറയുന്നു. എന്നിട്ടും അരിശം തീരാഞ്ഞ് അബ്ദുള്ളയുടെ ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ അബ്ദുള്ളയെ മംഗല്‍പ്പാടി ആശുപത്രിയിലും പിന്നീട് കുമ്പള ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഉപ്പളയിലെ മറ്റൊരു വ്യാപാരിയും സുഹൃത്തുമായ ആള്‍ കുമ്പളയില്‍ നിന്നു ബസ് ഡ്രൈവറുടെ കൈയില്‍ ഉപ്പളയിലേക്ക് ഒരു ചെറിയ കെട്ടു കൊടുത്തുവിട്ടശേഷം ബസ് ഉപ്പള സ്റ്റാന്റില്‍ എത്തുമ്പോള്‍ ആ കെട്ടു വാങ്ങി വയ്ക്കണമെന്ന് അബ്ദുള്ളയോടാവശ്യപ്പെട്ടു. അതനുസരിച്ചു ഡ്രൈവറോടു കെട്ടു ചോദിക്കുകയും ഡ്രൈവര്‍ അതെടുത്തു കൊടുക്കുകയും ചെയ്തു. അതിനു ശേഷം ഡ്രൈവര്‍ 30 രൂപ ചോദിച്ചെന്ന് അബ്ദുള്ള പറഞ്ഞു. കെട്ടു കൊടുത്തുവിട്ടയാള്‍ തന്നോടു രൂപയുടെ
കാര്യമൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് അബ്ദുള്ള ഡ്രൈവറെ അറിയിച്ചു. അപ്പോള്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന ഡ്രൈവര്‍ കുപ്പിയോടെ വെള്ളം അബ്ദുള്ളയുടെ തലയിലൊഴിച്ചു.
തുടര്‍ന്ന് ചെറിയ തോതില്‍ വാക്കേറ്റം ഉണ്ടായി. ഇതിനിടയില്‍ ബസില്‍ നിന്നു ചാടിയിറങ്ങിയ ഡ്രൈവറോട് താനെന്തിന് വഴക്കിന് നില്‍ക്കുന്നുവെന്നും തനിക്ക് പണമല്ലേ വേണ്ടതെന്നും അബ്ദുള്ള ചോദിച്ചു. പണം കടയില്‍ നിന്നു ഇപ്പോള്‍ എടുത്തു കൊണ്ടുവരാമെന്നു പറഞ്ഞ് കടയിലെത്തി പണമെടുക്കുന്നതിനിടയില്‍ ഒപ്പമെത്തിയ ഡ്രൈവര്‍ തന്നെ കടക്കകത്തിട്ട് മര്‍ദ്ദിച്ചു. അതിന് ശേഷം ഉടുപ്പു വലിച്ചുകീറി. കെട്ടും എടുത്ത് തിരിച്ച് പോവുകയായിരുന്നെന്നു അബ്ദുള്ള പരാതിപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബൂബക്കര്‍ സിദ്ദീഖ് കൊലക്കേസ് പ്രതിക്കൊപ്പം ഗള്‍ഫില്‍ ജ്വല്ലറി ഉദ്ഘാടനത്തിന് സന്ദീപ് വാര്യറും എകെഎം അഷ്‌റഫും; പിടികിട്ടാപ്പുള്ളിക്കൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത്
Scroll to top

You cannot copy content of this page