ജോലിക്കിടയില്‍ തെരുവുനായ മാന്തി; പുല്ലൂര്‍, ഉദയനഗര്‍ സ്വദേശി മരണത്തിനു കീഴടങ്ങി, പേവിഷബാധയാണോയെന്ന് സംശയം, സാമ്പിള്‍ വൈറോളജി ലാബിലേക്കയച്ചു

കാസര്‍കോട്: ജോലിക്കിടയില്‍ തെരുവുനായ മാന്തിയത് വഴി ഉണ്ടായ പേ വിഷബാധയെ തുടര്‍ന്നാണെന്നു സംശയിക്കുന്നു, തൊഴിലാളി മരണത്തിന് കീഴടങ്ങി. പുല്ലൂര്‍, ഉദയനഗറിലെ അശോകന്‍ (55) ആണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. പേവിഷബാധ തന്നെയാണോ മരണകാരണമെന്ന് സ്ഥിരീകരിക്കുന്നതിനായി സാമ്പിൾ വൈറോളജി ലാബിലേക്കയച്ചു.

വാഹനങ്ങളുടെ ബോഡി പെയ്ന്റ് ചെയ്യുന്ന തൊഴില്‍ ചെയ്തു വരികയായിരുന്നു അശോകന്‍. മൂന്നു മാസം മുമ്പ് ചിത്താരിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ എവിടെ നിന്നോ എത്തിയ തെരുവു നായ അശോകനെ മാന്തിയിരുന്നുവെന്നു പറയുന്നു. സംഭവം കാര്യമായി എടുക്കാതിരുന്നതിനാല്‍ പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ല.
കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് അശോകൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധിച്ച ഡോക്ടറാണ് ലക്ഷണങ്ങള്‍ പേവിഷബാധയുടേതാണോയെന്ന സംശയം പ്രകടിപ്പിച്ചത്. പിന്നീട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ സംശയം ഇരട്ടിച്ചു. തുടര്‍ന്ന് അശോകനെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പരിയാരത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വൈറോളജി ലാബിലെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകു. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ അശോകന്റെ ഉദയനഗറിലെ വീടു സന്ദര്‍ശിച്ചു. വീട്ടുകാര്‍ക്ക് പ്രതിരോധ കുത്തിവെപ്പും നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബൂബക്കര്‍ സിദ്ദീഖ് കൊലക്കേസ് പ്രതിക്കൊപ്പം ഗള്‍ഫില്‍ ജ്വല്ലറി ഉദ്ഘാടനത്തിന് സന്ദീപ് വാര്യറും എകെഎം അഷ്‌റഫും; പിടികിട്ടാപ്പുള്ളിക്കൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത്
Scroll to top

You cannot copy content of this page