കുമ്പള: ജാഗ്രത നല്‍കിയിട്ടും കുട്ടിഡ്രൈവര്‍മാര്‍ റോഡില്‍ തന്നെ. അപകടം മാടിവിളിച്ച് അഭ്യാസ പ്രകടനം നടത്തുന്ന കുട്ടി ഡ്രൈവര്‍മാരെ പിടിച്ചുകെട്ടാന്‍ പൊലീസ് ദിവസവും റോഡില്‍ തന്നെയുണ്ട്. കമ്പള പൊലീസ് ചൊവ്വാഴ്ച നടത്തിയ വാഹന പരിശോധനയില്‍ മൂന്നു കുട്ടിഡ്രൈവര്‍മാര്‍ കുടുങ്ങി. ബന്ധുക്കളുടെ അറിവോടെ തന്നെയാണ് കുട്ടികള്‍ വാഹനമെടുത്ത് ചീറിപ്പായുന്നതെന്ന് പൊലീസ് പറയുന്നു. വൈകീട്ട് ബന്തിയോട് എസ്‌ഐ എസ് അനൂപിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ 16 വയസായ പ്ലസ് വണ്‍ കാരന് ബൈക്ക് കൊടുത്ത ബന്ധുവിനെതിരെ കേസെടുത്തു. നീരോളി സ്വദേശി അഹമ്മദ് അഫ്‌ളാഹിനെതിരെയാണ് നടപടിയെടുത്തത്. വൈകീട്ട് നാലരയോടെ കുനിലില്‍ നടന്ന വാഹന പരിശോധനയില്‍ കാറുമായി എത്തിയ 16 കാരനെ പൊലീസ് പിടികൂടി. കുട്ടിക്ക് വാഹനം നല്‍കിയ ബന്ധു പച്ചിലമ്പാറ സ്വദേശി മൂസക്കുഞ്ഞിക്കതിരെ പൊലീസ് കേസെടുത്തു. 16 കാരന് സ്‌കൂട്ടര്‍ നല്‍കിയ പച്ചിലമ്പാറയിലെ മുഹമ്മദ് ജബീലിനെതിരെയും കേസെടുത്തു. എഎസ്‌ഐ അതുല്‍റാം, എസ്.സി.പി.ഒ ജിനേഷ്, സിപിഒമാരായ മഹേഷ്, ലാലുപ്രസാദ് എന്നിവരും വാഹന പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും വാഹനപരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.







