കാസര്‍കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു. വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അബിന മഹേഷ് പാര്‍വതിയാണ് (17) ആണ് മരിച്ചത്. ആഴ്ചകളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയായിരുന്ന വിദ്യാർഥിനി ചൊവ്വാഴ്ച വൈകുന്നേരം ആണ് മരണപ്പെട്ടത്. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയും കാസര്‍കോട് റെയില്‍വേ പൊലീസിലെ എ.എസ്.ഐ.യുമായ സി.കെ. മഹേഷിന്റെയും കാസര്‍കോട് ജനറല്‍ ആശുപത്രി സ്റ്റാഫ് നഴ്സായ രശ്മി മഹേഷിന്റെയും ഏക മകളാണ്. മൃതദേഹം തൊടുപുഴയിലേക്ക് കൊണ്ടുപോയി.







