പൊലീസിനെ കണ്ട് കാർ പിറകോട്ടെടുത്തു, പരിശോധനയിൽ നിരോധിത പാൻമസാലക്കടത്ത്; മധൂർ ചെട്ടുംകുഴി സ്വദേശി അറസ്റ്റിൽ

കാസർകോട്: കാറിൽ കടത്താൻ ശ്രമിച്ച നിരോധിത പാൻമസാല പാക്കറ്റുകളുമായി യുവാവ് പിടിയിലായി. മധൂർ ഹിദായത്ത് നഗർ ചെട്ടുംകുഴി സ്വദേശി റാഷിദാണ് കാസർകോട് ടൗൺ പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ചൗക്കി കുന്നിൽ എസ് ഐ വി വി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പാൻ മസാല കടത്ത് പിടികൂടിയത്. ചൗക്കി ഭാഗത്തുനിന്നും കമ്പാർ ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കാർ പൊലീസിനെ കണ്ട് തിരിച്ചു പോകാൻ ശ്രമിച്ചു. ഇത് കണ്ട പൊലീസ് പിന്തുടർന്ന് വാഹനം തടഞ്ഞുവച്ചു. ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് കാറിന്റെ ഡിക്കി തുറന്നു പരിശോധിച്ചു നോക്കി. അപ്പോഴാണ് ഒരു പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച 210 പാക്കറ്റ് പാൻ മസാല കണ്ടെത്തിയത്. സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്താൻ കൊണ്ടുപോവുകയാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കാറും പാൻ മസാല പാക്കറ്റുകളും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സിപിഒ കെ വി രജീഷ്, ബിനു എന്നിവരുംപൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page