കുമ്പള: മുൻ പഞ്ചായത്ത് പ്രസിഡന്റും മുതിർന്ന ലീഗ് നേതാവുമായിരുന്ന മൊഗ്രലിലെ ബഷീർ മുഹമ്മദ് കുഞ്ഞി(89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ മുതിർന്ന ലീഗ് നേതാവായിരുന്ന മുഹമ്മദ് കുഞ്ഞി ജില്ലാ വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു. വിദ്യാർത്ഥിയായിരുന്ന കാലത്ത് തന്നെ എം എസ് എഫിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിച്ചു. മഞ്ചേശ്വരം മണ്ഡലത്തിൽ പാർട്ടി ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ പങ്കു വഹിച്ചു. പഴയകാല വ്യാപാരിയായിരുന്നു. കുമ്പള ബദർ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു. പഴയകാല ഫുട്ബോൾ, ഷട്ടിൽ റഫറിയായിരുന്നു. കബറടക്കം നാളെ രാവിലെ 9ന് മൊഗ്രാൽ കൊപ്പാളം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും. ഭാര്യ: ഹഫ്സ. മക്കൾ: ഡോ. ഇസ്മയിൽ, ഫൗസിയ. മരുമക്കൾ: ലമ്യ, ബഷീർ മൊഗ്രാൽ.







