കാസര്‍കോട്: സമസ്ത ഭാരവാഹികളായി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍(പ്രസി.), മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ (ജന സെക്ര.),
എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
സയ്യിദ് ഹസനുല്‍ അഹദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി (വൈപ്രസി), കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എ ബി മുഹിയദ്ദീന്‍ സഅദി ചേരൂര്‍, വൈ എം അബ്ദുറഹ്‌മാന്‍ അഹ്‌സനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി (സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പൊതുയോഗത്തിന്റെ ഭാഗമായി നടന്ന മുശാവറയില്‍ കല്ലക്കട്ട സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷതവഹിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പുനസംഘടനക്ക് നേതൃത്വം നല്‍കി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍ വിഷയാവതരണം നടത്തി. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഷറഫ് തങ്ങള്‍ ആദൂര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി പ്രസംഗിച്ചു.
അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ പ്രവര്‍ത്തന റിപ്പോര്‍ട്ടും വൈ എം അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും മുഹിയദ്ദീന്‍ സഅദി ചേരൂര്‍ നന്ദിയും പറഞ്ഞു.







