പേരാല്‍ നാട്ടക്കല്ലില്‍ മാലിന്യ നിക്ഷേപം: ദുര്‍ഗന്ധം ദുസ്സഹമാകുന്നെന്നു നാട്ടുകാര്‍

കുമ്പള: കുമ്പള പേരാല്‍ നാട്ടക്കല്ലില്‍ മാലിന്യം കുന്നുകൂടുന്നു. മാലിന്യത്തില്‍ നിന്നു ഉയരുന്ന ദുര്‍ഗന്ധം വഴിയാത്രക്കാര്‍ക്കും കച്ചവടത്തിനും അയല്‍വാസികള്‍ക്കും അസഹനീയമായിക്കൊണ്ടിരിക്കുകയാണെന്നു പരാതിയുണ്ട്.

നാട്ടക്കല്ല് ജംഗ്ഷനിലെ കടയിൽ നിന്നുള്ള ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും മറ്റും നിക്ഷേപിക്കുന്നതിന് ഏര്‍പ്പെടുത്തിയ വേസ്റ്റ് ബിന്നിലാണ് ആളുകൾ മാലിന്യങ്ങള്‍ മത്സരിച്ചു തള്ളിക്കൊണ്ടിരിക്കുന്നത്. പ്ലാസ്റ്റിക് സഞ്ചികളില്‍ നിറച്ചു ഭക്ഷണാവശിഷ്ടങ്ങളും മറ്റ് അജൈവാവശിഷ്ടങ്ങളും ഇവിടെ തള്ളിക്കൊണ്ടിരിക്കുന്നു. മാലിന്യങ്ങൾ ഇവിടെനിന്നു നീക്കം ചെയ്യണമെന്നും മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നതു തടയണമെന്നും നാട്ടുകാര്‍ പഞ്ചായത്തധികൃതരെ അറിയിച്ചെങ്കിലും അവര്‍ അനങ്ങിയിട്ടില്ലെന്നു പരാതി ഉണ്ട്.

പഞ്ചായത്തിലെ ഹരിത സേനയേയും ഇക്കാര്യം അറിയിച്ചുവത്രെ. എന്നാല്‍ ഇതു നീക്കം ചെയ്യുന്നതു തങ്ങളുടെ പണിയല്ലെന്ന് അവര്‍ അറിയിച്ചുവെന്നു നാട്ടുകാര്‍ പറയുന്നു.
ഈ പ്രദേശത്തു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനു സംവിധാനമുണ്ടാക്കണമെന്നും റോഡരുകില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഫോണില്‍ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതേ, പണം പോകും’; ഫോണില്‍ വാള്‍പേപ്പര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉളിയത്തടുക്ക സ്വദേശിയുടെ അരലക്ഷം പോയി, തൈക്കടപ്പുറം സ്വദേശിയുടെ ഫോണ്‍ ഹാക്ക് ചെയ്ത് പണം തട്ടി
Scroll to top

You cannot copy content of this page