നീലേശ്വരം : കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രോഗികൾക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നതിനും എസ് ബി ഐ വികസന പദ്ധതി സഹായകമാകുമെന്ന് നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി പറഞ്ഞു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാൻ ഇന്ത്യ 2026-27 സി എസ് ആർ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന ഇന്റർലോക്കിംഗ്, ചുറ്റുമതിൽ, ഗേറ്റ് നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ. റീജിയണൽ മാനേജർ എ. രാകേഷ് . തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർ യമുന സുകുമാർ സിഎസ്.ബി.ഐ. ബ്രാഞ്ച് മാനേജർ നീനു ടി. മാത്യു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.സതീശൻ പ്രസംഗിച്ചു.കൗൺസിലർമാരായ പി.വി.സതീശൻ, കെ.പി. സതീശൻ, ശ്രീനിവാസൻ.കെ.പി കെ.പ്രകാശൻ, പി.യു. രാമകൃഷ്ണൻ, വിനോദ് കുമാർ.പി, നദീറ.എൻ.എൻ, ശ്രീജ.പി, ജാനു.വി.വി, രാജം.വി, സീമ.വി.വി സംബന്ധിച്ചു . കൗൺസിലർ ബീന ടി.പി. നന്ദി പറഞ്ഞു.







