കാസര്‍കോട്: 65-മത് കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനു ചെര്‍ക്കള ജി എച്ച് എസ് എസില്‍ തിരി തെളിഞ്ഞു. നവംബര്‍ 11,12,13 തീയ്യതികളില്‍ സ്‌റ്റേജിതര മത്സരങ്ങളും 16,17,18 തീയ്യതികളില്‍ സ്‌റ്റേജിന മത്സരങ്ങളും നടക്കും. 21 വേദികളാണ് കലോത്സവത്തിനായി ഒരുക്കിയിട്ടുള്ളത്. ഉപജില്ലയിലെ 112 സ്‌കൂളുകളില്‍ നിന്നായി 6000 വോളം കുട്ടികള്‍ പങ്കെടുക്കും. ആറു ദിവസങ്ങളിലായി 20,000 വോളം പേര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കും. 16ന് രാവിലെ 11ന് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് വസന്തന്‍ അജക്കോടിന്റെ അധ്യക്ഷതയില്‍ കല്ലട്ര മാഹിന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. സന്ദീപ് വാര്യര്‍ മുഖ്യാതിഥിയും നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ വിശിഷ്ടാതിഥിയുമാകും.
കലോത്സവ ലോഗോ വിജയിക്കുള്ള ഉപഹാരം ജില്ലാ പൊലീസ് മേധാവി പി.നിധിന്‍ രാജ് വിതരണം ചെയ്യും. മുന്‍ എം എല്‍ എ എന്‍ എ നെല്ലിക്കുന്ന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. ബാലന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ബി മുഹമ്മദ് കുഞ്ഞി, ആയിഷ അബൂബക്കര്‍, സുജനാനി ഷാന്‍ ബോഗ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മനു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി ബി ഷെരീഫ്, മറ്റു ജനപ്രതിനിധികളായ ജാസ്മിന്‍, കബീര്‍ ചെര്‍ക്കളം, ഷുക്കൂര്‍ ചെര്‍ക്കളം, ശാന്തകുമാരി, സി വി ജയിംസ്, നാസിഫ ജലീല്‍, ഹാരിസ് തായല്‍, സാഹിറ മജീദ്, സി വി കൃഷ്ണന്‍, മാഹിന്‍ ആലമ്പാടി, ആയിഷ മുഹമ്മദ് കുഞ്ഞി, ഇ എ മഹമൂദ്, കെ ഇബ്രാഹിം, ശൈലജ, വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. പ്രമോദ്, എ കെ വിനോദ് കുമാര്‍, ഇ ആര്‍ ഉദയകുമാരി, ഡി ഡി ഇ ഇന്‍ചാര്‍ജ് പി.സവിത, ഷൗക്കത്തലി അക്കാളത്ത്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡി. ദിവ്യ, എ ഇ ഒ ശശിധര, സുബൈര്‍ സി എച്ച്, റോജി ജോസഫ് സംബന്ധിക്കും.
18ന് വൈകുന്നേരം 4ന് സമാപന സമ്മേളനം കെ നീലകണ്ഠന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. കല്ലട്ര മാഹിന്‍ എംഎൽഎ സമ്മാന വിതരണം നടത്തും. എ കെ എം അഷ്‌റഫ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് മുഖ്യപ്രഭാഷണം നടത്തും. ജന പ്രതിനിധികളും പ്രമുഖ വ്യക്തികളും സംബന്ധിക്കും.







