ദീപാവലി വിപണി; അനധികൃതമായി ചൈനീസ് പടക്കങ്ങള്‍ വിറ്റ യുവാക്കള്‍ പിടിയില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് ദീപാവലി വിപണി ലക്ഷ്യമിട്ട് രേഖകളോ ലൈസന്‍സോ ഇല്ലാതെ അനധികൃതമായി ചൈനീസ് പടക്കങ്ങള്‍ വില്‍പന നടത്തിയ യുവാക്കള്‍ പിടിയിലായി. മഞ്ചേശ്വരം, മജീര്‍പള്ള ബജ്ജെ ഹൗസില്‍ പ്രവീണ്‍കുമാര്‍(33), ഹോസങ്കടി ബങ്കര മഞ്ചേശ്വരം മീത്ത കനില വീട്ടില്‍ ഭരത് എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മൂഡംബൈല്‍ മജീര്‍പള്ളി കവലയില്‍ പൊതുസ്ഥലത്ത് പടക്ക വില്‍പന നടത്തുകയായിരുന്നു പ്രവീണ്‍ കുമാര്‍. ബങ്കര മഞ്ചേശ്വരത്ത് പൊതു സ്ഥലത്താണ് ഭരത് പടക്കം വിറ്റത്. ജനവാസ മേഖലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും, മുന്‍കരുതലുകളുമില്ലാതെയുമാണ് സ്‌ഫോടകവസ്തുക്കള്‍ വില്‍പനയ്ക്ക് വെച്ചതെന്നും, നിരോധിത ചൈനീസ് പടക്കങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെയും അനധികൃത സംഭരണത്തിനെതിരെയും വരുംദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page