കോണ്‍ഗ്രസുകാര്‍ ബ്രിട്ടീഷുകാരെക്കാള്‍ വലിയ ഭാരത വിരുദ്ധര്‍; വന്ദേമാതരത്തെ അവഹേളിച്ചവര്‍ക്കെതിരെ നടപടി വേണം; ബിജെപി

കാസര്‍കോട്: വന്ദേമാതരത്തെ അവഹേളിച്ച മന്ത്രി കെ മുരളീധരനും എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും എംഎല്‍എ കല്ലട്ര മാഹിനുമെതിരെ നടപടി വേണമെന്ന് ബിജെപി. മന്ത്രിയും ജനപ്രതിനിധികളും കളക്ടറും നടത്തിയത് രാജ്യത്തോടുള്ള അവഹേളനമാണ്. മൂന്നു വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് അവര്‍ ചെയ്തതെന്ന് മേഖലാ പ്രഭാരിയും സംസ്ഥാന സെല്‍ കോഓര്‍ഡിനേറ്ററുമായിയുമായ അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു. വന്ദേമാതരം നിയമപരമായി കഴിഞ്ഞിരിക്കുകയാണ്. അത് നടപ്പിലാക്കേണ്ടവര്‍ തന്നെ അത് ലംഘിക്കുന്നത് വലിയ കുറ്റമാണ്. ബ്രിട്ടീഷുകാരെക്കാള്‍ വലിയ ഭാരത വിരുദ്ധരായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ മേഖലാ പ്രസിഡണ്ട് കെ.ശ്രീകാന്ത്, ജില്ലാ അധ്യക്ഷ അശ്വിനി എം.എല്‍, ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത് എന്നിവരും പങ്കെടുത്തു.
തിങ്കളാഴ്ച മുള്ളേരിയയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലായിരുന്നു വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദം സംഭവം നടന്നത്. വന്ദേമാതരം രണ്ടുവരി ചൊല്ലിക്കഴിയുമ്പോള്‍ മന്ത്രി കെ മുരളീധരനും, ജില്ലാ കളക്ടറും, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും കല്ലട്ര മാഹിന്‍ എംഎല്‍എയും സീറ്റില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ കെ. നീലകണ്ഠന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും വന്ദേമാതരം ആലാപനം പൂര്‍ത്തിയാകുന്നതുവരെ എഴുന്നേറ്റുനിന്നിരുന്നു.

കളക്ടര്‍ക്കെതിരെ നടപടി വേണം; കെ നീലകണ്ഠന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; കെ ശ്രീകാന്ത്

വന്ദേമാതരത്തോട് അനാദരവ് കാട്ടിയ മന്ത്രി കെ. മുരളീധരനും എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താനും എം.എല്‍.എ. കല്ലട്ര മാഹിനും രാഷ്ട്രത്തോട് മാപ്പുപറയണമെന്ന് ബിജെപി കണ്ണൂര്‍ മേഖലാ പ്രസിഡന്റ് കെ ശ്രീകാന്ത് പറഞ്ഞു. ഏറ്റവും ഗൗരവത്തോടെ കാണേണ്ടത് ജില്ലാ കളക്ടറുടെ നടപടിയാണ്. അവര്‍ രാഷ്ട്രീയ നേതാവല്ല. ഭരണഘടനയും നിയമവ്യവസ്ഥയും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥയാണ്. അവരുടെ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അവര്‍ പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. ജില്ലാ കളക്ടര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്ശ്രീകാന്ത് ആവശ്യപ്പെട്ടു. മറ്റുള്ളവര്‍ ഇരുന്നപ്പോള്‍ വന്ദേമാതരത്തെ ആദരവോടെ എഴുന്നേറ്റുനിന്ന് കേട്ട ഉദുമ എം.എല്‍.എ. നീലകണ്ഠന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

അനാദരവിനെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി. നേതാക്കളായ സുധാമ ഗോസാഡ, ബദിയടുക്ക മണ്ഡലം പ്രസിഡണ്ട് എം ഗോപാലകൃഷ്ണ, സന്തോഷ് കുമാര്‍ എന്നിവര്‍ ആദൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page