കാസര്‍കോട്: കാസര്‍കോട്ടെ വിവിധ അക്കാദമികളെ യോജിപ്പിച്ച് സാംസ്ക്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി സി സി ഓഫീസില്‍ നൽകിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡി സി സി പ്രസിഡണ്ട് പി കെ ഫൈസല്‍ ആധ്യക്ഷം വഹിച്ചു. ഡി സി സി ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.







