കാസര്‍കോട്: കാസര്‍കോട്, ലൈറ്റ് ഹൗസ് കടപ്പുറത്തെ ഗംഗാനഗറില്‍ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ പ്രവാസിയും ഇപ്പോള്‍ നെല്ലിക്കുന്നില്‍ വെല്‍ഡിംഗ് തൊഴിലാളിയായ വി. വികേഷ് (28) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നു (ചൊവ്വ) രാവിലെ ഏറെ നേരം കഴിഞ്ഞും ഉണരാത്തതിനെ തുടര്‍ന്ന് വാതില്‍ തള്ളി തുറന്നു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെ ഇറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വേലായുധന് -വാരിജാക്ഷി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: വാണിശ്രീ, ഗണേശ്. വീണ്ടും ഗള്‍ഫിലേയ്ക്കു പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ലോകേഷ് ജീവനൊടുക്കിയത്.







