കാസര്‍കോട്: പുല്ലൂര്‍, കേളോത്ത് ദേശീയ പാതയില്‍ വീണ്ടും വാഹനാപകടം. ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് (ചൊവ്വ) രാവിലെ കേളോത്ത് വളവിലാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി.
കേളോത്ത് വളവില്‍ അപകടങ്ങള്‍ പതിവായത് നാട്ടുകാരെ ആശങ്കയിലായിക്കിയിട്ടുണ്ട്. ഒരു മാസത്തിനിടയില്‍ മൂന്നു അപകടങ്ങളാണ് ഇവിടെ ഉണ്ടായത്.







