പിലിക്കോട്, മടിവയലിലെ കുഞ്ഞമ്പു വധം; ഭാര്യക്കും ബന്ധുവിനും ജീവപര്യന്തം തടവും ലക്ഷം രൂപ വീതം പിഴയും

കാസര്‍കോട്: കോവിഡ് കാലത്ത് കിടപ്പിലായ വയോധികനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെയും ഭാര്യയുടെ സഹോദരി പുത്രനെയും ജീവപര്യന്തം തടവിനും ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. മൂന്നാം പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിലിക്കോട്, മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു (67) കൊല്ലപ്പെട്ട കേസിലാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേശ് ചന്ദ്ര ബാനു വിധി പ്രസ്താവിച്ചത്. കൊല്ലപ്പെട്ട കുഞ്ഞമ്പുവിന്റെ ഭാര്യ ചെമ്പിരിച്ചി ജാനകി (55), ജാനകിയുടെ സഹോദരി പുത്രന്‍ രാജേഷ് എന്ന ഉണ്ട രാജേഷ് (40) എന്നിവരെയാണ് ശിക്ഷിച്ചത്. കേസിലെ മൂന്നാം പ്രതിയായിരുന്ന അനില്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. 2021 ജുലായ് 22ന് പുലര്‍ച്ചെ 1.15 മണിക്കും രണ്ടു മണിക്കും ഇടയിലുള്ള സമയത്തായിരുന്നു കൊലപാതകം. ഇപ്പോള്‍ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായ അന്നത്തെ ചന്തേര പൊലീസ് ഇന്‍സ്‌പെക്ട്ര്‍ പി. നാരായണന്‍ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page