കാസര്‍കോട്: പെരിയ, ആയമ്പാറ മൊടത്തിക്കണ്ടം, പതിക്കാല്‍ കരിഞ്ചാമുണ്ഡി- വിഷ്ണുമൂര്‍ത്തി – പഞ്ചുരുളി ദേവസ്ഥാന പുനഃപ്രതിഷ്ഠാ ഒറ്റക്കോല കളിയാട്ട മഹോത്സവം 2027 ഏപ്രില്‍ 11,12,13 തീയ്യതികളില്‍ നടക്കും. ആഘോഷ കമ്മിറ്റി രൂപീകരണയോഗത്തില്‍ ആയമ്പാറ മഹാവിഷ്ണു ക്ഷേത്ര – വിഷ്ണുമൂര്‍ത്തി സേവാ സമിതി പ്രസിഡണ്ട് കേശവന്‍ അഞ്ഞനം കോടിതായര്‍ ഭദ്രദീപം കൊളുത്തി. മുന്‍ എം എല്‍ എ
സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ദേവസ്ഥാനം പ്രസിഡണ്ട് എന്‍. രാജന്‍ ആധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ സോയമുഖ്യാതിഥിയായി.കള്ളാര്‍ പഞ്ചായത്ത് പ്രസി. കെ.രജിത, ജനപ്രതിനിധികളായ കെ.ഗംഗാധരന്‍, കുമാരന്‍ പെരിയാട്ടടുക്കം, എസ് സുമിത്ര, മുന്‍ അംഗങ്ങളായ എച്ച് മാധവന്‍, സി എ സതീശന്‍, പ്രതിഷ്ഠാ കര്‍മ്മി കെ പി കൃഷ്ണന്‍, സി. ഗോപി, ഊരുമൂപ്പന്‍ ആര്‍ മാധവന്‍, ബി സതീശന്‍ സംസാരിച്ചു.
ഭാരവാഹികള്‍: എന്‍ രാജന്‍ പടുവംവയല്‍(ചെയര്‍മാന്‍), ബി.ജയന്‍ കാലിയടുക്കം(കണ്‍വീനര്‍), സി.ഗോപി (ഖജാന്‍ജി).








