കാസര്‍കോട്: കുംബഡാജെ, തലവയലില്‍ കോഴിപ്പോര് നടത്തുകയായിരുന്ന അഞ്ചുപേര്‍ അറസ്റ്റില്‍. സ്ഥലത്തു നിന്നും 2600 രൂപയും അഞ്ചു പൂവന്‍ കോഴികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൗവ്വാര്‍, ഗാഡിഗുഡ്ഡയിലെ അപ്പക്കുഞ്ഞി (55), നാരമ്പാടിയിലെ ഗോപാല (60), പെര്‍ഡാല, വൊളമലയിലെ ബി. പ്രസന്ന (33), ചന്ദ്രശേഖര(39) എന്നിവരെയാണ് ബദിയഡുക്ക എസ് ഐ ടി സുനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ (ഞായര്‍) വൈകുന്നേരം നാലേമുക്കാൽ മണിയോടെയാണ് തലവയലിലെ കോഴിപ്പോര് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്.







