കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ പുതുക്കൈ, അടുക്കത്ത്പറമ്പില്‍ യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കുത്തിക്കൊല്ലാന്‍ ശ്രമം. അടുക്കത്തുപറമ്പ കൂളിക്കുണ്ടില്‍ ഹൗസിലെ കെ. അഭിലാഷി(41)നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നരിക്കാട്ടെ അര്ജുന്, അനൂപ്, കാവടി അബി, വിഷ്ണു എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇന്നലെ (ഞായര്‍) ഉച്ചക്ക് രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വാട്സ്ആപില് അഭിലാഷിനെ വീഡിയോ കോള്‍ വിളിച്ച് ജീവിക്കാന്‍ വിടില്ലെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് രണ്ടര മണിയോടെ അഭിലാഷിന്റെ വീട്ടുപരിസരത്ത് എത്തിയ പ്രതികള്‍ അഭിലാഷിനെ റോഡിലേക്ക് വിളിച്ചു വരുത്തി കത്തി കൊണ്ട് മൂന്നു കവണ കുത്തുകയായിരുന്നുവെന്ന് ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. മുന്‍ വിരോധമാണ്അക്രമത്തിന് പിന്നിലെന്ന് കൂട്ടിച്ചേര്‍ത്തു








