കാസര്‍കോട്: പൊതുസ്ഥലത്ത് സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന തരത്തില്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവിനെ പൊലീസ് കയ്യോടെ പൊക്കി. നെക്രാജെ, മൗവ്വാറിലെ പിഎസ് അബ്ദുല്‍ റഹ്മാനെ(38)യാണ് ബദിയഡുക്ക എസ്ഐ പിബി വിനോദ് കുമാര്‍ പിടികൂടിയത്.
ഇന്നലെ (ഞായര്‍) രാവിലെ ഏഴുമണിയോടെ ബദിയഡുക്ക, പിലാങ്കട്ടയിലാണ് കേസിനാസ്പദമായ സംഭവം. കേസെടുത്ത ശേഷം പ്രതിയെ നോട്ടീസ് നല്കി വിട്ടയച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.







