ജില്ലാ സ്‌കൂൾ കലോത്സവം: ‘പൂർവവിദ്യാർഥി-അധ്യാപക മഹാ സംഗമമായി ‘പെരിയോർമ്മകൾ’

കാസർകോട്: ജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ മുന്നോടിയായി പെരിയ ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ നടത്തിയ ‘പെരിയോർമ്മകൾ’ എന്ന പേരിൽ നടത്തിയ -പൂർവ വിദ്യാർഥി-അധ്യാപക മഹാസംഗമം കെ.നീലകണ്ഠൻ എം.എൽ എ
ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥി സംഘടന പ്രസിഡൻ്റ് എ.വിജയൻ നായർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. കെ. സോയ ക്ഷണപത്രികപ്രകാശനം ചെയ്തു. ചലച്ചിത്ര നടൻ ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി. സംഗമത്തിൽ ആദ്യകാല അധ്യാപകരെ ആദരിച്ചു.വിവിധ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളിൽ നിന്ന് സ്കൂൾ കലോത്സവത്തിനായി ഫിനാൻസ് കമ്മിറ്റി ചെയർമാൻ രാജൻ പെരിയഫണ്ട്ഏറ്റുവാങ്ങി.


പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് എം .കെ. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു പത്മനാഭൻ ,പി. ടി. എ പ്രസിഡൻ്റ് സത്യൻ മഠത്തിൽ, പഞ്ചായത്ത് അംഗങ്ങളായ ഉഷ എൻ.നായർ, എ.വി.മിനി, കെ.ഗംഗാധരൻ കെ. പി. ദീപ , ഏ.വേണു ,പ്രഥമാധ്യാപിക പി.സുമതി, കെ.വി വിശ്വംഭരൻ , ഡോ. പി.സി. സപ്‌ന സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആദ്യം പാര്‍ട്ട് ടൈം ജോലി വാഗ്ദാനം, പിന്നെ ടാസ്‌ക്, ഇട്ട പണത്തിന്റെ ഇരട്ടി നല്‍കി വിശ്വസിപ്പിക്കും; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീണ തൃക്കരിപ്പൂര്‍ സ്വദേശിനിയുടെ രണ്ടുലക്ഷത്തോളം രൂപ പോയി
Scroll to top

You cannot copy content of this page