സ്കൂട്ടറിൽ ലിഫ്റ്റ് നൽകി കൂട്ടി കൊണ്ടുപോയി സ്വർണമാല പൊട്ടിച്ചോടിയ വിരുതൻ അറസ്റ്റിൽ

പയ്യന്നൂർ: വീട്ടമ്മയെ സ്കൂട്ടറിൽ ലിഫ്റ്റ് നൽകി കൂട്ടി കൊണ്ടുപോയി ഒന്നരപ്പവൻ സ്വർണ്ണമാല പൊട്ടിച്ചെടുത്ത യുവാവ് അറസ്റ്റിൽ . പൂവ്വം സ്വദേശിയായ മർഷാദ് (29) ആണ് പൊലീസിന്റെ പിടിയിലായത്. മാതമംഗലം താറ്റ്യേരിയിലെ കോഴിക്കട തൊഴിലാളിയാണ്. ഇന്നലെ (ശനി)രാവിലെ എടക്കോം ഏര്യം വഴി മാതമംഗലത്തേക്ക് വരുമ്പോഴാണ് കണാരം വയലിലെ എടവൻ ശാന്തയെ തെറ്റിദ്ധരിപ്പിച്ച് തന്റെ സ്കൂട്ടറിൽ കയറ്റി കൊണ്ടു പോയി ഒന്നരപ്പവൻ സ്വർണമാല കവർന്നത് . സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും മറ്റുമുളള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പരിയാരം പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page