കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ട് 17കാരന് വെടിയേറ്റ് ഗുരുതരം. പരിക്കേറ്റയാളെ കാസര്‍കോട്, ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ (ശനി) രാത്രി പത്തര മണിയോടെയാണ് സംഭവം.പിതാവ് തലയണക്കടിയില്‍ വച്ചിരുന്ന റിവോള്‍വര്‍ എടുത്ത് പരിശോധിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്നു ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. വയറിനാണ് വെടിയേറ്റത്. പൊലീസ് അന്വേഷണം തുടങ്ങി.







