ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 16കാരിയെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്താന്‍ ശ്രമം; 23കാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

പയ്യന്നൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്താന്‍ ശ്രമിക്കുകയും അപമര്യാദയോടെ പെരുമാറിയതായും പരാതി. പോക്‌സോ കേസെടുത്ത പൊലീസ് 23കാരനെ അറസ്റ്റു ചെയ്തു. ആലക്കോട്, നെല്ലിപ്പാറയിലെ ചൊക്രാന്റകത്ത് സി.ജെ റമീസിനെയാണ് അറസ്റ്റു ചെയ്തത്. ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16കാരിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ഇന്‍സ്റ്റഗ്രാമിലാണ് റമീസ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച് വലയില്‍ വീഴ്ത്താന്‍ ശ്രമിക്കുകയും ശരീരത്തില്‍ സ്പര്‍ശിച്ച് അപമര്യാദയോടെ പെരുമാറുകയും ചെയ്തു. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് ശല്യം നിരന്തരമായതോടെയാണ് പെൺകുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുടുംബപ്രശ്‌നം: ഭാര്യ ഉള്‍പ്പെടെ കുടുംബാംഗങ്ങളായ ഏഴു പേരെ ‘റിപ്പര്‍’മോഡലില്‍ അടിച്ചു കൊലപ്പെടുത്തി; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍, കൂട്ടക്കൊലക്ക് ഉപയോഗിച്ച ആട്ടുകല്ല് പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page