കുടുംബപ്രശ്‌നം: ഭാര്യ ഉള്‍പ്പെടെ കുടുംബാംഗങ്ങളായ ഏഴു പേരെ ‘റിപ്പര്‍’മോഡലില്‍ അടിച്ചു കൊലപ്പെടുത്തി; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍, കൂട്ടക്കൊലക്ക് ഉപയോഗിച്ച ആട്ടുകല്ല് പൊലീസ് കസ്റ്റഡിയില്‍

ബംഗ്‌ളൂരു: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയും ഏഴു വയസ്സുകാരനും ഉള്‍പ്പെടെ ഏഴുപേരെ ‘റിപ്പര്‍ ‘മോഡലില്‍ അടിച്ചു കൊലപ്പെടുത്തി. പ്രതിയായ ബംഗ്‌ളൂരുവിലെ ടാക്‌സി കാര്‍ ഡ്രൈവര്‍ ശ്രീരാംപുരം, ഭാഷ്യം സര്‍ക്കിളിനു സമീപത്തെ ശേഖറി(50)നെ രാജാജി നഗര്‍ പൊലീസ് അറസ്റ്റു ചെയ്തു.
ക്രൂരമായ കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ച ആട്ടുകല്ലും മൃതദേഹങ്ങൾ കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ശേഖറിന്റെ ഭാര്യ സുനിത, സഹോദരന്മാരായ ശിവകുമാര്‍, ശങ്കര്‍, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, മാതാവ് രൂപാവതി, ശിവകുമാറിന്റെ ഏഴു വയസ് പ്രായമുള്ള മകന്‍ പുനിത് എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
20 വര്‍ഷം മുമ്പാണ് ശേഖറും സുനിതയും തമ്മില്‍ വിവാഹിതരായത്. കുടുംബവീട്ടിലേക്കുള്ള യാത്രകളെ ചൊല്ലി ശേഖര്‍ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ബന്ധുക്കള്‍ നിരവധി തവണ അനുരഞ്ജനശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ തീരാതെ തുടർന്നു. സുനിതക്ക് മാതാവില്‍ നിന്നും സഹോദരമാരില്‍ നിന്നും കിട്ടുന്ന പിന്തുണയാണ് ശേഖറിനെ പ്രകോപിതനാക്കിയതും കുടുംബത്തെ മുഴുവന്‍ ഇല്ലായ്മ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുംപൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
രണ്ടു ദിവസം മുമ്പ് ഭാര്യ സുനിതയെ യാണ് ശേഖര്‍ ആദ്യം കൊലപ്പെടുത്തിയത്. ആട്ടുകല്ല് തലക്കിട്ടു കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കാറില്‍ കയറ്റി നന്തി ഹില്‍സില്‍ കൊണ്ടു പോയി തള്ളുകയായിരുന്നു. അതിന് ശേഷം സുനിതയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഖർ ഭാര്യ യാത്രപോയിരിക്കുകയാണെന്നു അയല്‍വാസികളെ അറിയിച്ചു. തൊട്ടടുത്ത ദിവസം സുനിതയുടെ സഹോദരങ്ങളായ ശിവകുമാര്‍, ശങ്കര്‍ എന്നിവരെ വീട്ടിലേക്ക് വിരുന്നിന് വിളിച്ച് സമാനരീതിയില്‍ കൊലപ്പെടുത്തി. പിന്നീട് ഇരുവരുടെയും ഭാര്യമാരായ ദിവ്യ, നളിനി, നളിനിയുടെ മാതാവ് രൂപാവതി, ശിവകുമാറിന്റെ മകന്‍ പുനിത് എന്നിവരെയും തന്ത്രപൂർവ്വം വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കാറില്‍ കയറ്റി കൊണ്ടു പോയി നന്തി ഹില്‍സില്‍ തള്ളുകയായിരുന്നു. നളിനിയുടെ മാതാവ് ശ്രീരാംപുരം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൂട്ടക്കൊലപാതക വിവരം പുറത്ത് വന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുടുംബപ്രശ്‌നം: ഭാര്യ ഉള്‍പ്പെടെ കുടുംബാംഗങ്ങളായ ഏഴു പേരെ ‘റിപ്പര്‍’മോഡലില്‍ അടിച്ചു കൊലപ്പെടുത്തി; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍, കൂട്ടക്കൊലക്ക് ഉപയോഗിച്ച ആട്ടുകല്ല് പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page