തിരുവനന്തപുരം: ഡിപ്രഷന് കാരണം ജീവിതം മടുത്തുവെന്ന വിഡിയോ പങ്കുവച്ച ശേഷം അധ്യാപകന് ജീവനൊടുക്കി. നഗരൂര്‍ വെള്ളല്ലൂര്‍ സ്വദേശി ജോഷ്മിന് (36) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ചിറയിന്‍കീഴ് മഞ്ചാടിമൂട് റെയില്‍വേ ഗേറ്റിനു സമീപത്തെ ട്രാക്കിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഗേറ്റിനു സമീപം വാഹനം നിര്‍ത്തിയ ശേഷം റെയില്‍വേ ട്രാക്കിലേക്കു കയറുകയായിരുന്നുവെന്നു നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ചിറയന്‍കീഴ് പൊലീസെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏവിയേഷന്‍ ട്രെയിനര്‍ ആയിരുന്നു ജോഷ്മിന് സംഭവത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചിരുന്നതായി സുഹൃത്തുക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അവിവാഹിതനായ ജോഷ്മിന് കഴക്കൂട്ടം കുളത്തൂരിലെ വാടക വീട്ടില്‍ ഒറ്റയാക്കാണ് താമസിച്ചിരുന്നത്.








