സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ ശമ്പള തുകയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകന്റെ തല വെട്ടിയെടുത്ത് റെയില്‍വേ ട്രാക്കില്‍ തളളി. മൃതദേഹം ശ്മശാനത്തില്‍ ഉപേക്ഷിച്ചു. 54 കാരനായ സഞ്ചയ് ഗോസ്ലയെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒഡീഷ സ്വദേശി സചിത് കുമാര്‍ നരേന്ദ്ര ബാല്‍ അറസ്റ്റിലായി. നവംബര്‍ 3-നാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്.
പ്രതിയും കൊല്ലപ്പെട്ടയാളും കഴിഞ്ഞ ആറു മാസമായി ഒരു പവര്‍ലൂം കമ്പനിയില്‍ ഒന്നിച്ച് ജോലി ചെയ്തു വരികയായിരുന്നു. ടെക്‌സ്‌റ്റൈല്‍ യൂണിറ്റിലെ എല്ലാ ജീവനക്കാരുടെയും ജോലി സമയത്തിന്റെ രേഖകള്‍ ഖോസ്ല ആണ് സൂക്ഷിച്ചിരുന്നത്. നരേന്ദ്ര ബാലിനേക്കാള്‍ കൂടുതല്‍ പണം ഗോസ്ലോയ്ക്ക് ലഭിച്ചിരുന്നു. തന്റെ വേതനത്തില്‍ നിന്ന് പണം കുറച്ച് അത് ഖോസ്ല എടുക്കുന്നുണ്ടെന്ന് നരേന്ദ്ര ബാല്‍ സംശയിച്ചിരുന്നു. ദിവസം 160 രൂപ തോതില്‍ ആറുമായം 30,000 രൂപ ഖോസ്ലേ കയ്യടിക്കവച്ചിരുന്നതായി പ്രതി സംശയിച്ചു. ഈ തുക തിരികെ വേണമെന്നാവശ്യപ്പെട്ട് ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. നവംബര്‍ 3-ന് ഗോട്ലവാഡി ജംഗ്ഷന് സമീപമുള്ള ഒരു സെമിത്തേരിയില്‍ തലയില്ലാത്ത, വസ്ത്രങ്ങളില്ലാത്ത ഒരു പുരുഷന്റെ മൃതദേഹം കിടക്കുന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് സചിത് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവന്നത്. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിച്ചു. നവംബര്‍ 1 ന്, ഖോസ്ലയെ കടര്‍ഗാമിലെ റെയില്‍ റാഹത്ത് കോളനിയിലുള്ള നരേന്ദ്ര ബാലയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു. അവിടെ വച്ച് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഖോസ്ലയെ വെട്ടിക്കൊലപ്പെടുത്തി. മൃതദേഹം വീടിനടുത്ത സെമിത്തേരയിയ്ക്ക് സമീപം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു. പുലര്‍ച്ചെ വീണ്ടുമെത്തി തല വേര്‍പെടുത്തി മൂന്നു കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍, സെമിത്തേരിയില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള അല്‍കപുരി റെയില്‍വേ മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് പൊലീസ് വെട്ടിമാറ്റിയ തല കണ്ടെടുത്തു. മൃതദേഹവും തലയും പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.








