മംഗ്‌ളൂരു: 153 ഗ്രാം എം ഡി എം എയുമായി യുവതി അറസ്റ്റില്‍. ബെല്‍ത്തങ്ങാടി, ലായില സ്വദേശിനിയും മംഗ്‌ളൂരു ,പമ്പുവെല്‍, ഉജ്ജോടിയിലെ ഒരു ഫ്‌ളാറ്റില്‍ താമസക്കാരിയുമായ നസീമ (42)യെ ആണ് നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയാണ് മയക്കുമരുന്നു പിടികൂടിയത്. മംഗ്‌ളൂരു നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ നസീമയെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടയില്‍ പിടിയിലായ ഒരാളില്‍ നിന്നാണ് നസീമയെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്.







