കവി കുരീപ്പുഴ ശ്രീകുമാർ ഹൊസ്ദുർഗ്ഗ് കലോത്സവ വേദിയിൽ എത്തി; അമ്പലത്തറയിലെ ഉത്സവ വേദി ആഹ്ലാദത്തിൽ


അമ്പലത്തറ: 65 മത് ഹോസ്ദുർഗ്ഗ് ഉപജില്ലാ കലോത്സ വം നടക്കുന്ന അമ്പലത്തറയിലെ കലോത്സവ വേദിയിൽപ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ എത്തിയത് സംഘാടകരിലും മത്സരാർത്ഥികളിലും ആവേശവും ആനന്ദവും പകർന്നു. മലയാള പദ്യം ചൊല്ലൽ നടക്കുന്ന സ്കൂൾ ഓഡിറ്റോറിയത്തിലെ രണ്ടാമൂഴം വേദിയിലാണ് കവി യാദൃശ്ചികമായി എത്തിയത്. യുപി വിഭാഗം പദ്യം ചൊല്ലൽ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കവെയാണ് കവി മത്സര വേദിയിൽ എത്തിയത്. സദസ്സിലിരുന്ന് കുരീപ്പുഴ ശ്രീകുമാർ കുട്ടികളുടെ പദ്യ ആലാപനം കേട്ട് രസിച്ചു.പദ്യം ചൊല്ലലിൽ മത്സരിച്ച കുട്ടികൾ നല്ല പ്രകടനമാണ് കാഴ്ചവച്ചതെന്നു അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കലോത്സവത്തിന് ആതിഥ്യമരുളുന്ന അമ്പലത്തറ ഗവൺമെന്റ് ഹയർ സെക്കൻഡറിസ്കൂളും വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും നാട്ടുകാരും കലോത്സവത്തെ നെഞ്ചേറ്റിയ കാഴ്ച ആഹ്ളാദകരമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങൾ ആണ് . അവരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു . 65- മത് ഉപജില്ല കേരള സ്കൂൾ കലോത്സവം സ്റ്റേജ് ഇതര മത്സരങ്ങൾ ശനിയാഴ്ച നടക്കും. കലോത്സവത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള സാംസ്കാരിക ഘോഷയാത്രയും കലവറ ഘോഷയാത്രയും ശനിയാഴ്ച വൈകിട്ട് മൂന്നരക്കു പാറപ്പള്ളിയിൽ നിന്നു ആരംഭിക്കും . ഘോഷയാത്ര കലോത്സവ നഗരിയിൽ സമാപിക്കും. നവംബർ 2, 3, 4 തീയതികളിൽ സ്റ്റേജ് തല മത്സരങ്ങൽ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page