കാസര്‍കോട്: തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നടക്കുന്ന 65-മത് ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ ഫ്‌ളാഷ് മോബ് ആവേശകരമായി. പബ്ലിസിറ്റി കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഫ്‌ളാഷ് മോബ് നടത്തിയത്. ആതിഥേയ സ്‌കൂളിലെ 15 കുട്ടികളാണ് ഫ്‌ളാഷ് മോബില്‍ പങ്കെടുത്തത്. ബേക്കല്‍ ജംഗ്ഷന്‍, പള്ളിക്കര, പെരിയ, പാക്കം, പെരിയാട്ടടുക്കം, ഉദുമ, പാലക്കുന്ന് എന്നിവിടങ്ങളില്‍ നടന്ന പരിപാടിക്ക് വലിയ സ്വീകരണമാണ് നാട്ടുകാരില്‍ നിന്നു ലഭിച്ചത്. തിങ്കളാഴ്ചയാണ് ബേക്കല്‍ ഉപജില്ലാ കലോത്സവം ആരംഭിക്കുന്നത്.







