കാസര്‍കോട്: മുളിയാറില്‍ ഭീതിപരത്തിയ ആക്രമണകാരിയായ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. മുളിയാര്‍ പന്നടുക്കം നീരളത്തിന്റടിയിലാണ് ഷൂട്ടര്‍ ബി.അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സെപഷ്യല്‍ ടീം പന്നിയെ വെടിവെച്ച് കൊന്നത്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കര്‍ഷകരുടെയും, ഇരുചക്ര വാഹന യാത്രക്കാരുടെയും വ്യാപകമായ പരാതിയെ തുടര്‍ന്ന് രാത്രി പരിശോധന നടത്തിയിരുന്നു. ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ചുമതയുള്ള പഞ്ചായത്ത് പ്രസിഡഡ് കെ.ബി മുഹമ്മദ് കുഞ്ഞിയുടെ നിര്‍ദേശപ്രകാരമാണ് മിഷന്‍ വൈല്‍ഡ് പിഗ് പരിശോധ നടത്തിയത്. പുലര്‍ച്ചെ പന്നിയെ കണ്ടെത്തിയതോടെ ഷൂട്ടര്‍ ബി.അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം എത്തി വെടിവെച്ച് കൊല്ലുകയായിരുന്നു. നടപടിക്രമം പൂര്‍ത്തിയാക്കി പന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിച്ചു. വിവരത്തെ തുടര്‍ന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.വി വിനോദ് കുമാര്‍, ആര്‍.ആര്‍.ടി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ്ഓഫീസര്‍ മധുസൂദനന്‍, കാറഡുക്ക സെക്ഷന്‍ ഫോറസ്റ്റര്‍ കെ.എ ബാബു, ആര്‍ആര്‍ടി ഓഫീസര്‍ ബാബു പാണത്തൂര്‍, മസൂദ് ബോവിക്കാനം, അബ്ദുല്ല കുഞ്ഞി കുളത്തൂര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ആര്‍ ആര്‍ ടി അംഗങ്ങള്‍ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു.







