സമാന്തര ഹോട്ടല്‍-തട്ടുകടകള്‍ക്കെതിരെ ഹോട്ടലുടമാ സംഘം: 31ന് പ്രകടനം; ധര്‍ണ്ണ

കാസര്‍കോട്: സമാന്തര ഹോട്ടല്‍-തട്ടുകടകള്‍ക്കെതിരെ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി 31ന് രാവിലെ 10ന് പുതിയ ബസ് സ്റ്റാന്റ് പരിസരത്തേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തും.
ഹോട്ടല്‍ മേഖലക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്ന സമാന്തര സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കണം,ഹോട്ടല്‍ മേഖലയെ സംരക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം

ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകളിലെ 101 തട്ടുകടകളുടെ ഫോട്ടോ അന്ന് ജില്ലാ കലക്ടര്‍ക്ക് കൈമാറും. ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ നവം. 25 മുതല്‍ ഹോട്ടലുകള്‍ക്ക് മുന്നില്‍ സമാന്തര-ഹോട്ടല്‍ തട്ടുകടകള്‍ തങ്ങളും തുടങ്ങുമെന്ന് ഹോട്ടല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. സമരത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടനയുടെ കുടുംബ സുരക്ഷാ ഫണ്ടായ 10 ലക്ഷം രൂപ മുള്ളേരിയ ദുര്‍ഗാ ഹോട്ടല്‍ ഉടമ നാരായണ നായകിന്റെ കുടുംബത്തിന് കൈമാറും. സംസ്ഥാന ജനറല്‍ സെക്ക്രട്ടറി എന്‍എംആര്‍ റസാഖ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും.
ജില്ലാ പ്രസിഡന്റ് രഘുവീര്‍ പൈ അധ്യക്ഷത വഹിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page