മംഗ്ളൂരു: സ്കൂളിലേയ്ക്കു നടന്നു പോവുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി അറസ്റ്റില്‍. ബാഗല്‍കോട്ട, മേസണ്‍ ഗുഡുസാബ് എന്ന ആഷിഫി (23) നെയാണ് പൊലീസ് അറസ്റ്റു ചെയ്തു. ഉള്ളാള്‍, താലൂക്കിലെ കല്ലാപ്പുവിനടുത്തുള്ള വാടക വീട്ടില്‍ താമസിക്കുന്ന rപെണ്‍കുട്ടിയെയാണ് ആസിഫ് തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയത്. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. വിവരം അധ്യാപിക വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് ഉള്ളാള്‍ പൊലീസില്‍ പരാതി നല്കി. കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെയും പെണ്‍കുട്ടിയെയും സോമേശ്വരത്ത് കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ കുടുംബത്തിനൊപ്പം വിട്ടയച്ചു.








